ഇടുക്കി രൂപതാ ദിനം നാളെ (ചൊവ്വാഴ്ച )

May 12, 2025 - 20:19
 0
ഇടുക്കി രൂപതാ ദിനം നാളെ (ചൊവ്വാഴ്ച )
This is the title of the web page

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയത്തിൽ വിവിധ കർമ്മപരിപാടികളോടെ ഏപ്രിൽ 20ന് ആരംഭിച്ച രൂപതാ ദിനാഘോഷങ്ങൾക്ക് ചൊവ്വാഴ്ച പരിസമാപ്തിയാകും. രൂപതാ ദിനാചരണത്തിന്റെ ഭാഗമായി മൂന്ന് ജൂബിലി തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച പ്രയാണങ്ങൾ തിങ്കളാഴ്ച സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാഴത്തോപ്പിൽ നിന്നും ആരംഭിച്ച ഛായാചിത്ര പ്രയാണവും അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളിയിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണവും രാജകുമാരി ദൈവമാതാ തീർത്ഥാടന ദൈവാലയത്തിൽ നിന്നും ആരംഭിച്ച പതാക പ്രയാണവും വൈകുന്നേരം അഞ്ചുമണിക്ക് നെടുങ്കണ്ടം കരുണ ആനിമേഷൻ സെന്ററിൽ എത്തിച്ചേർന്നു.

തുടർന്ന് നടന്ന വിളംബര വാഹനജാഥയിൽ താളമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വാഹനങ്ങൾ പങ്കെടുത്തു. നെടുംകണ്ടം ടൗണിലൂടെ നടന്ന വിളംബരജാഥയിൽ പ്രയാണങ്ങളെ സ്വീകരിച്ച് സമ്മേളന നഗരിയിൽ എത്തിച്ചു. തുടർന്ന് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പതാക ഉയർത്തി. 

ചൊവ്വാഴ്ച രാവിലെ 8:45 ന് സമൂഹ ബലിക്ക് ഒരുക്കമായുള്ള പ്രദക്ഷിണം നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നും ആരംഭിക്കും. സമൂഹ ബലിക്ക് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരായിരിക്കും.

 രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരും എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും. തുടർന്നു നടക്കുന്ന സമ്മേളനം മാവേലിക്കര രൂപതാ മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും. കേരള ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും.

ജഗദൽപൂർ രൂപതാ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ,അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എം എം മണി എംഎൽഎ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ളവരുമായ രൂപതാഗംങ്ങളെ വേദിയിൽ ആദരിക്കും. വിപുലമായ ഒരുക്കങ്ങളാണ് നെടുങ്കണ്ടത്ത് നടത്തിയിട്ടുള്ളത്.

 നൂറിലധികം ആളുകൾ അടങ്ങിയ വിവിധ കമ്മിറ്റികൾക്ക് മോൺ. ജോസ് കരിവേലിക്കൽ, ആർച്ച് പ്രീസ്റ്റ് ഫാ. ജെയിംസ് ശൗര്യംകുഴിയിൽ,ഫാ. മാത്യു അഴകനാക്കുന്നേൽ, ഫാ. ജിൻസ് കാരക്കാട്ട്,  ജോർജ് കോയിക്കൽ,  സാം സണ്ണി എന്നിവർ നേതൃത്വം നൽകിവരുന്നു.

 *വാഹന പാർക്കിംഗ് ക്രമീകരണം*

 വാഹന പാർക്കിംഗിന് വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. ആളുകളെ ഇറക്കിയതിനു ശേഷം വാഹനങ്ങൾ താഴെപ്പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

1. കരുണ ആനിമേഷൻ സെന്റർ

2. സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ

3. എസ് എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ

4. ഹോളിക്രോസ് കോൺവെന്റ് സ്കൂൾ

5. പാരിഷ് ഹാൾ ഗ്രൗണ്ട്

6. എസ് എൻ ഡി പി ഗ്രൗണ്ട്

 *രൂപതാദിന അവാർഡുകൾ പ്രഖ്യാപിച്ചു*

 ഇടുക്കി രൂപതാ ദിനാചരണത്തോടനുബന്ധിച്ച് അവാർഡുകൾ പ്രഖ്യാപിച്ചു. ആതുര ശുശ്രൂഷ മേഖലയിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് ഡോ.സി. സുഗുണ എഫ്സിസി, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മികച്ച പ്രവർത്തനത്തിന് ശ്രീ ജോജി കുറ്റിക്കൽ, മാതൃകാ ദൈവാലയ ശുശ്രൂഷി ഒ.വി. പൗലോസ് ഒറ്റപ്ലാക്കൽ എന്നിവർക്ക് അവാർഡുകൾ നൽകി ആദരിക്കും.

ഈ കഴിഞ്ഞ നാളുകളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുകയും വലിയ സംഭാവനകൾ ചെയ്യുകയും ചെയ്ത മോൺ. ജോസ് പ്ലാച്ചിക്കൽ, ഡോ.സി. ജീൻ റോസ് എസ് ഡി, ശ്രീ. ജോസഫ് മാത്യു, ശ്രീ. ജോർജ് കോയിക്കൽ, ശ്രീമതി കുഞ്ഞമ്മ തോമസ്, കുമാരി ഇസബെല്ല ബിനു എന്നിവരെയും ആദരിക്കും. നെടുങ്കണ്ടത്ത് നടക്കുന്ന രൂപതാ ദിന ആഘോഷ സമ്മേളനത്തിൽവെച്ച് അവാർഡുകൾ വിതരണം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow