കട്ടപ്പന സുവർണഗിരി ഗവൺമെന്റ് കോളേജ് റോഡിനെയും കക്കാട്ടുകട നത്തുകല്ല് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം നടന്നു

കട്ടപ്പന നഗരസഭ 30-ാംവാർഡിൽ ഉൾപ്പെട്ട സുവർണ്ണഗിരി ഗവൺമെന്റ് കോളേജ് റോഡിനെയും കക്കാട്ടുകട നത്തുകല്ല് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡാണ് ഉദ്ഘാടനം ചെയ്തത്. കക്കാട്ടുകട നത്തുകല്ല് റോഡിൽ നിന്നും എളുപ്പ മാർഗത്തിൽ സുവർണഗിരി റോഡിലേക്ക് പതാലിപ്പടിയിൽ നിന്നും തിരിഞ്ഞ് ഇതുവഴി എത്താൻ സാധിക്കും. പുതിയ പാത നിർമ്മിച്ച സ്ഥലത്ത് നടപ്പുവഴി മാത്രമാണ് മുൻപ് ഉണ്ടായിരുന്നത്.
തുടർന്ന് ജോസഫ് കളരിക്കൽ സ്ഥലം വിട്ടുനൽകിയതോടെ നഗരസഭ ആറ് ലക്ഷം രൂപ ചിലവഴിച്ച് 560 മീറ്റർ പാത നിർമ്മിച്ച് കോൺഗ്രീറ്റ് ചെയ്യുകയായിരുന്നു. പാതയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഷമേജ് കെ ജോർജിന്റെ അധ്യക്ഷതയിൽ ജോസഫ് കളരിക്കൽ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
ഇതുവഴി പാത നിർമ്മിക്കണമെന്ന് പ്രദേശവാസികളുടെ നാളുകളായിട്ടുള്ള ആവശ്യമായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ഷാജി കൂബിക്കൽ, ടോമി പൊന്നമ്പേൽ, ബേബി ഐയ്യൂന്നിക്കൽ മറ്റ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പ്രദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.