അയ്യപ്പൻകോവിലിൽ യുവാവ് മുങ്ങി മരിച്ചു. ഉപ്പുതറ കാക്കത്തോട് പാറക്കൽ ജെറിൻ പി തോമസാണ് മരിച്ചത്. വിജയ് ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റായിരുന്നു

ഉപ്പുതറ കാക്കത്തോട് പാറക്കൽ ജെറിൻ പി തോമസാണ് മുങ്ങി മരിച്ചത്. ഇന്ന് നാല് മണിയോടെ യാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ജെറിൻ കയത്തിൽ മുങ്ങിപ്പോവുകയായിരുന്നു.ഇന്ന് രാവിലെ മുതൽ സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കാൻ എത്തിയതായിരുന്നു മൂവർ സംഘം. സമീപവാസികൾ ഇവരെ കണ്ടിരുന്നു.
മൂന്ന് മണിയോടെ മൂന്ന് പേരും ആറ്റിൽ ഇറങ്ങി. കുളിക്കാൻ കയത്തിലിറങ്ങിയതാവാമെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കൾ തന്നെയാണ് കയത്തിൽ അകപ്പെട്ട ജെറിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Lമൂവരും രാവിലെ എത്തിയ കാറിൽ തന്നെയാണ് ജെറിനെ ആശുപത്രിയിൽ എത്തിച്ചത്.മൃതദ്ദേഹം പോലീസ് മേൽ നടപടിക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി. വിജയ് ഫാൻസ് അസോസിയേഷൻ്റെ ജില്ലാ പ്രസിഡൻ്റായിരുന്നു മരിച്ച ജറിൻ.