ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ഐ എൻ റ്റി യു സിയുടെ സ്ഥാപക ദിനാഘോഷം ആചരിച്ചു

വിവിധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായി രാജ്യവ്യാപകമായി പ്രവർത്തിച്ചുവരുന്ന ട്രെയിഡ് യൂണിയൻ ആണ് ഐ എൻ റ്റി യു സി 1947- മെയ് മൂന്നാം തിയതി പ്രവർത്തനം ആരംഭിച്ചത്.സംഘടന എഴുപത്തിഎട്ടാമത് ജന്മദിനം ആഘോഷിക്കുകയാണ്.
രാജ്യ വ്യാപകമായി നടക്കുന്ന സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഐ എൻ റ്റി യു സി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറയിൽ സ്ഥാപക ദിനാഘോഷം ആചരിച്ചു. പതാക ഉയർത്തി പ്രകടനവും നടത്തിയ ശേഷമാണ് ദിനാഘോഷത്തിന്റെ പൊതുയോഗം ആരംഭിച്ചത്.
ജില്ലാ പ്രസിഡന്റ് രാജ മാട്ടുകാരന്റെ നേതൃത്വത്തിൽ നടന്ന സ്ഥാപക ദിനാഘോഷ ആചരണം മുൻ എം എൽ എയും ഐ എൻ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ പി ജെ ജോയി ഉത്‌ഘാടനം ചെയ്‌തു. ദിനാഘോഷത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജി മുനിയാണ്ടി,പി ആർ അയ്യപ്പൻ,
ജോൺസി ഐസക്ക് ,പി കെ രാജൻ ,രാജു ബേബി,കെ പി സി സെക്രട്ടറി എം എൻ ഗോപി ,റീജിയണൽ പ്രസിഡന്റ്മാരായ ഡി കുമാർ ,എസ് വനരാജ്,സന്തോഷ് അമ്പിളിവിലാസം,ഷഹുൽ ഹമീദ് ,ജില്ലാ ഭാരവാഹികൾ മണ്ഡലം പ്രസിഡന്റ്മാർ,വനിതാ വിംഗ് ജില്ലാ കമ്മറ്റി ഭാരവാഹികൾ യൂത്ത് വിംഗ് ജില്ലാ കമ്മറ്റി ഭാരവാഹികൾ,തുടങ്ങിയവർ പങ്കെടുത്തു.