എൻറെ കേരളം പ്രദർശന വിപണന മേളയിൽ മറ്റൊരു ശ്രദ്ധാ കേന്ദ്രമായി കൈത്തറി നെയ്ത്ത് യൂണിറ്റ്

ഇടുക്കി പനം കൂട്ടിയിൽ പ്രവർത്തിക്കുന്ന കൈത്തറി നെയ്ത്തു സഹകരണസംഘം ഒരുകാലത്ത് നിരവധി പേർക്ക് തൊഴിൽ തേടി കൊടുത്തിരുന്നു.പരമ്പരാഗത നെയ്ത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചിറങ്ങുന്നവർക്ക് ചെറിയതോതിൽ വരുമാനവും നെയ്ത് സംഘം വഴി നേടിക്കൊടുത്തിരുന്നു. ഇടക്കാലത്ത് സർക്കാർ സഹായങ്ങൾ കുറഞ്ഞതോടെ സംഘത്തിൻറെ പ്രവർത്തനം മന്ദഗതിയിലായി.
നെയ്ത്തിന്റെ പ്രാധാന്യവും മൂല്യവുമൊക്കെ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിനാണ് നെയ്തുസഹകരണ സംഘം പ്രവർത്തകർ ഇപ്പോൾ ശ്രമിക്കുന്നത്.എൻറെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് നെയ്ത്ത് സഹകരണ സംഘത്തിൻറെ ഒരു സ്റ്റാൾ ഒരുക്കിയിട്ടുണ്ട് -പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുള്ള തറിയിൽ നെയ്ത്തും തുടരുന്നുണ്ട്.പുതുതലമുറയ്ക്ക് വ്യത്യസ്തമായ ഒരു കാഴ്ചയാണ് കൈത്തറി നെയ്ത്ത്.
വേണ്ടത്ര സഹായങ്ങൾ ലഭിക്കാത്തതിനാൽ പുതുതായി ആരും കൈത്തറി നെയ്ത്ത് രംഗത്തേക്ക് കടന്നു വരുന്നില്ല. സർക്കാരിൻറെ ഭാഗത്തുനിന്നുള്ള പ്രോത്സാഹനം ഉണ്ടായാൽ നിരവധി പേർക്ക് സ്ഥിര വരുമാനവും തൊഴിലും ഇതിലൂടെ ലഭിക്കും. എൻറെ കേരളം പ്രദർശന വിപണമനമേളയിൽ സ്റ്റാൾ ഒരുക്കിയത് വിദ്യാർത്ഥികൾക്കും നെയ്തിനെ കുറിച്ച് കൂടുതൽ അറിയാനായി.