"തോയം " ഇന്ന് റിലീസ് ചെയ്യും

ജല സംരക്ഷണത്തിന്റെ ആവശ്യകത പറയുന്ന, ഡോക്യുമെന്ററി ഷോർട്ട് ഫിലിം "തോയം "സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചെറുതോണിയിൽ നടക്കുന്ന പ്രോഗ്രാമിൽ വച്ച് ഇന്ന് വൈകുന്നേരം 7 മണിക്ക് റിലീസ് ചെയ്യും. ഇല നേച്ചർ ക്ലബിന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി, സ്കൂൾ വിദ്യാർത്ഥികളെയും, പൊതുജനങ്ങളെയും ജലസംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫിലിം പുറത്തിറങ്ങുന്നത്..
പ്രമുഖ വാട്ടർ ട്രീറ്റ്മെന്റ് കമ്പനിയായ ഫിൽട്ടർ പോയിന്റിന്റെ സഹകരണത്തോടെയാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്.ശ്രീ സജിദാസ് മോഹൻ സംവിധാനവും,ബിജു നമ്പിക്കല്ലിൽ രചനയും നിർവഹിച്ചിരിക്കുന്നു.ജോസ് പുരയിടം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഇതിനോടകം തന്നെ ഇന്ത്യയിലെ വിവിധ, നേച്ചർ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലുകളിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു.