കൈവിട്ട കോളേജ് ജീവിതത്തിൻ്റെ ഓർമ്മകൾക്ക് നിറം പകർത്തി നരിയൻപാറ ദേവസ്വം ബോർഡ് ശബരിഗിരി കോളേജിലെ 1968-1969 പ്രീഡിഗ്രി ബാച്ചിലെ കൂട്ടുകാർ ഒത്തുചേർന്നു.

നിറം മങ്ങിയ കോളേജ് ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി അരനൂറ്റാണ്ടിനപ്പുറം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി അവര്‍ വീണ്ടും ഒത്തുകൂടി. എൻ എസ് എസ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഒത്തുചേർന്നത്. .പിന്നിട്ട വഴികളില്‍ മാഞ്ഞുപോയെന്ന് കരുതിയ മധുരമൂറുന്ന വിദ്യാലയ ഓര്‍മ്മകള്‍ക്ക് അവര്‍ വീണ്ടും തിരി തെളിയിച്ചപ്പോള്‍ അളവറ്റ ആഹ്ലാദത്താല്‍ സഹപാഠികൾ വീർപ്പുമുട്ടി.
മുൻ എം എൽ എ ഇ എം ആഗസ്തിയുടെ വീട്ടിലാണ് നരിയൻപാറ ദേവസ്വം ബോർഡ് ശബരിഗിരി കോളേജിലെ 1968-1969 പ്രീഡിഗ്രി ബാച്ചിലെ വിദ്യാർത്ഥികൾ സംഗമം സംഘടിപ്പിച്ചത്. നിറം മങ്ങിയ ഓർമ്മകൾ ഓർത്തെടുത്ത് ഇവർ പങ്ക് വെച്ചു. എൻ എസ് കോളേജ് പ്രവർത്തിച്ച മലകളിലും കൂട്ടുകാർ സന്ദർശനം നടത്തി. തുടർ വർഷങ്ങളിലും ഒത്തുചേരൽ തുടരാനാണ് ഇവരുടെ തീരുമാനം.