7-ാമത് കട്ടപ്പന ഐക്യ കൺവെൻഷൻ മെയ് 4ന്

ഒത്തൊരുമയുടെ മനോഹാരിത' എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കിയാണ് കൺവൻഷൻ നടക്കുന്നത്. പ്രഭാഷകൻ ബ്രദർ ഷാജി പാപ്പച്ചൻ പുനലൂർ മുഖ്യസന്ദേശം നൽകും. ക്രിസ്തീയ ഭക്തിഗായകരായ ഇമ്മാനുവേൽ ഹെൻട്രി, ശ്രുതി ഇമ്മാനുവേൽ എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും.
കട്ടപ്പനയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളായ സിഎസ്‌ഐ, ബ്രദറൻ, മാർത്തോമ്മ, ഓർത്തഡോക്സ്, യാക്കോബായ, പവർ ഇൻ ജീസസ്, ബിലീവേഴ്സ് ചർച്ച്, വിവിധ പെന്തക്കോസ്ത് സഭകൾ, ക്രിസ്തീയ സംഘടനകളായ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ, ഗിഡിയൻസ് ഇന്റർ നാഷണൽ, ഹൈറേഞ്ച് പാസ്റ്റേഴ്സ് ഫെലോഷിപ്പ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
യേശുക്രിസ്തുവിന്റെ സത്യസുവിശേഷം എല്ലാ ഹൃദയങ്ങളിലും എത്തിക്കുക എന്നതാണ് കൺവൻഷന്റെ ഉദ്ദേശം. കൂടാതെ വർധിച്ചുവരുന്ന ലഹരി, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിൽ നിന്നു ജനങ്ങളെ പിന്തിരിപ്പിക്കുക, അക്രമം, അനീതി, അഴിമതി എന്നിവയെ ചെറുക്കുക, സാമൂഹ്യ ഐക്യം ഊട്ടി ഉറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും മുൻനിർത്തികൊണ്ടാണ് ഈ വർഷത്തെ കൺവൻഷൻ സംഘടിപ്പിക്കുന്നത്.
ഐക്യകൺവൻഷൻ ചെയർമാൻ റവ.ഡോ.ബിനോയ് പി.ജേക്കബ്, സെക്രട്ടറി ബ്രദർ തോമസ് മാത്യു, ബ്രദർ വിൻസന്റ് തോമസ്, വി.എസ്.വർഗീസ്, റവ.ജിതിൻ വർഗീസ്, പാസ്റ്റർ യു.എ.സണ്ണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.