ബൈസണ്‍വാലി റ്റീ കമ്പനിക്ക് സമീപം വാഹനാപകടം

ബൈസണ്‍വാലി റ്റീ കമ്പനിക്ക് സമീപം വാഹനാപകടം.വിനോദ സഞ്ചാരികള്‍ യാത്രചെയ്തിരുന്ന മിനി ബസ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.ചെന്നൈ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു.വാഹനത്തില്‍ പതിനൊന്ന് യാത്രക്കാർ ഉണ്ടായിരുന്നു.ഇതില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ മൂന്നാറിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. വളവു തിരിയുന്നതിനിടയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. സമീപവാസികള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചു.മുമ്പും ഈ മേഖലയില്‍ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടിട്ടുണ്ട്.