ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു

Apr 28, 2025 - 08:13
 0
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു
This is the title of the web page

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. വെൺമണി കൊച്ചുമുട്ടം സണ്ണി സ്കറിയയെ (53)യാണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം.കേസ് എടുത്തതറിഞ്ഞ് പ്രതി അന്നുമുതൽ ഒളിവിലായിരുന്നു. സ്വന്തം മൊബൈൽ ഉപേക്ഷിച്ച് മറ്റുള്ളവരുടെ മൊബൈലിലൂടെ ആയിരുന്നു പ്രതി പലരുമായും ബന്ധപ്പെട്ടിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം ജില്ലയിലെ കടമറ്റം എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ അറസ്റ്റ് .ചെയ്തത്. കഞ്ഞിക്കുഴി എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ താജുദ്ദീൻ അഹമ്മദ്, നിസാർ എസ്. സി.പി.ഒ അനീഷ്, അജിത്ത്, മനു എന്നിവർ ചേർന്ന് പ്രതി യെ പിടികൂടുകയായിരുന്നു. പ്രതിയെ ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow