കെജിഒഎ ജില്ലാ സമ്മേളനത്തിന് തൊടുപുഴയിൽ തുടക്കമായി

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 43 മത് ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴയിൽ ആരംഭിച്ചു. തൊടുപുഴ സിന്നമൺ കൗണ്ടി ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് സി കെ ജയശ്രീ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി എസ് അബ്ദുൽ സമദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എപി മനോജ് വരവുചെലുകണക്കും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമമ്മു പറവത്ത്, സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി സൈതലവി, ഡോ ബോബി പോൾ, സംസ്ഥാന കമ്മിറ്റി അംഗം എം ഫിറോസ് എന്നിവർ സംസാരിച്ചു.കെജിഒഎ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ കലാസാംസ്കാരിക വിഭാഗമായ സർഗ്ഗ കലാവേദിയുടെ ഗാനമേള അരങ്ങേറി.
ഭാരവാഹികളായി ബിജു സെബാസ്റ്റ്യൻ (പ്രസിഡന്റ്) സൈനിമോൾ ജോസഫ്, ഡോ രജിത വിൻസന്റ് (വൈസ് പ്രസിഡന്റ്മാർ ) പി എസ് അബ്ദുൽ സമദ് (സെക്രട്ടറി ) ഷെല്ലി ജെയിംസ്, പി എസ് വിശാഖ് (ജോയിൻ സെക്രട്ടറിമാർ) എ പി മനോജ്( ട്രഷറർ) എസ് സബൂറാ ബീവി വനിതാ കമ്മറ്റി കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു. പി എൻ സുമേഷ്, പി വി പ്രഭ , എസ്. സബൂറ ബീവി, ഡോ അജയ് പി കൃഷ്ണ, എം ബി രാജൻ, പി എ ഷാജിമോൻ എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ.