കൊളുക്കുമലയിലേക്ക് സർവീസ് നടത്താൻ ടാക്‌സി വാഹനങ്ങൾക്ക് അനുമതിയില്ല;ബി ജെ പി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

ചിന്നക്കനാലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലേക്ക് സർവീസ് നടത്തുന്നതിൽ നിന്നും ഏതാനും ജീപ്പ് ടാക്‌സി തൊഴിലാളികളുടെ വാഹനങ്ങൾക്ക് അനുമതി നിഷേധിക്കുന്ന ഉടുമ്പഞ്ചോല ആർ ടി ഒയുടെ നടപടിയിൽ പ്രതിഷേധിച്ചു ബി ജെ പി ചിന്നക്കനാൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കൊളുക്ക് മലയിലേക്ക് ജീപ്പ് സഫാരി നടത്തുന്ന ആറോളം ഡ്രൈവർമാർക്ക് സാങ്കേതിക കാരണങ്ങൾ അനുമതി നിഷേധിച്ച ഉടുമ്പഞ്ചോല ആർ ടി ഒയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് പ്രകടനം നടത്തിയത്. ബിജെപി ദേവികുളം മണ്ഡലം പ്രസിഡന്റ് പി പി മുരുകൻ, പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്‌തു .
ബിജെപി ചിന്നക്കനാൽ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് പൊട്ടുരാജ്, മണ്ഡലം ജനറൽ സെക്രട്ടറി എസ് കന്ദകുമാർ, മണ്ഡലം വൈസ് പ്രസിഡന്റമാരായ അർജുൻപാണ്ടി എസ് കതിരേശൻ വി കെ രമേശ് മണ്ഡലം സെക്രട്ടറി ജോഷി തുടങ്ങിയവർ നേതൃത്വം നൽകി