മറയൂരിൽ വെള്ളത്തിൽ വീണ് നാലു വയസ്സുകാരൻ മരിച്ചു

സഹോദരിമാർക്ക് ഒപ്പം കളിക്കുന്നതിനിടെ വീടിന് സമീപത്ത് വെള്ളത്തിൽ വീണ് നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമലയിൽ രാമരാജ് രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പുതിയതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിന് സമീപത്ത് ഒരു മീറ്റർ താഴ്ച്ചയിൽ കുഴിയെടുത്തിരുന്നു. ഇതിൽ കഴിഞ്ഞദിവസം പെയ്ത മഴയിൽ മഴവെള്ളം കെട്ടിനിന്നിരുന്നു.
ഇവിടെ സഹോദരികളായ ജയശ്രീയും യുവശ്രീയും കളിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ശരവണശ്രീയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലാണ് വെള്ളക്കെട്ടിനുള്ളിൽ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ മറയൂരിലെ സൗകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മറയൂർ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.