വണ്ടിപ്പെരിയാർ ചോറ്റുപാറ തോട്ടിലേക്ക് അറവ് മാലിന്യം അടക്കമുള്ളവ തള്ളുന്നതായി ജനകീയ സമിതിയുടെ പരാതി

വണ്ടിപ്പെരിയാർ ടൗണിലെമാംസ വിപണന കേന്ദ്രങ്ങളിൽ നിന്നു മുള്ള അറവ് മാലിന്യങ്ങൾ പെരിയാർ നദിയുടെ ജലസ്രോതസായ ചോറ്റുപാറകൈ തോട്ടിലേക്ക് തള്ളുന്ന തായാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ,ആരോഗ്യ വിഭാഗം, പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയിരുന്നത്. എന്നാൽ നാളിതു വരെയായിട്ടും ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാവാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
മാംസ വ്യാപാര കേന്ദ്രങ്ങളിൽ തന്നെ അറവ് നടത്തുന്നതു മൂലം രക്തം. മൂത്രം. ചാണകം എന്നിവ കൈത്തോട്ടിലേക്കാണ് ഒഴുക്കി വിടു ന്നത്.ഇതു സംബന്ധിച്ച് പ്രഥമനടപടിയെന്നവണ്ണം ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ പരാതി അറിയിക്കുകയും പിന്നീട് പഞ്ചായത്തിലും ജില്ലാ കലക്ടർക്കും പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. കൂടാതെ മാംസ വ്യാപാരരംഗത്തെ യാതോരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് വ്യാപാരം നടത്തുന്നതെന്ന ആരോപണവുമുയരുന്നുമുണ്ട്.
വണ്ടിപ്പെരിയാർ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുമ്പോഴും ചോറ്റുപാറകൈത്തോട്ടിലേക്കുള്ള മാലിന്യ നിഷേപം നിരവധി ജല സ്രോതസുകളുള്ള പെരിയാർ നദിയെ മലീപ സമാക്കുന്നതിലുടെ ജനങ്ങൾ രോഗ ഭീതിയിലുമാണ്. ഏറെ ഭയാനകമായ ഈ മാലിന്യ നിഷേപത്തിനെതിരെ അടിയന്തിര നടപടികൾ ഉണ്ടാവണമെന്ന് UDF നേതൃത്വം ആവശ്യപ്പെട്ടു.
പെരിയാറിനെ മലീപ സമാക്കരുതെ എന്നൊരു ക്യാമ്പെയിൻ തന്നെ നടത്തിയ അധികൃതർ ഈ മാലിന്യ നിക്ഷേപങ്ങൾക്കെതിരെ കണ്ണടയ്ക്കുകയാണെന്നും UDF നേതാക്കളായ TH അബ്ദുൾ സമദ്,. KA സിദ്ദിഖ്., K ഉദയകുമാർ, നെജീബ് തേക്കിൻകാട്ടിൽ .,അലൈസ് വാരിക്കാട്ട് എന്നിവർ ആരോപിച്ചു.