പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയുടെ മുൻപിൽ നിർമാണം പൂർത്തികരിച്ച ഹൈമാക്‌സ് ലൈറ്റിന്റെ ഉത്‌ഘാടനം ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ് നിർവഹിച്ചു

നിരവധി തീർത്ഥാടകർ എത്തുന്ന പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയുടെ മുൻപിലായി ഇടുക്കി എം പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈമാക്‌സ് ലൈറ്റിന്റെ സുച്ച് ഓൺ കർമ്മം നടന്നു. ദൈവമാതാ പള്ളിക്ക് മുൻപിലായി രാജാക്കാട് -പൂപ്പാറ റോഡ് സൈഡിലായിട്ടാണ് ഹൈമാക്‌സ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് പ്രാദേശിക വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ മുതൽ മുടക്കിയാണ് ലൈറ്റ് സ്ഥാപിച്ചത്. ഹൈമാക്‌സ് ലൈറ്റിന്റെ സുച്ച് ഓൺ കർമ്മം ഇടുക്കി എം പി അഡ്വ ഡീൻ കുര്യാക്കോസ് നിർവഹിച്ചു.
ദേവാലയ പരിസരത്തായി ഹൈമാക്‌സ് ലൈറ്റ് അനുവദിച്ചത് ഭക്‌തജങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് എന്നും ഇതിനായി മുൻകൈയെടുത്ത് ഇടുക്കി എം പിക്ക് നന്ദി അറിയിക്കുന്നതായും ഇടുക്കി രൂപത ജനറാളും ദൈവമാതാ പള്ളി വികാരിയുമായ ഫാ അബ്രഹം പുറയാറ്റ് പറഞ്ഞു.മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിന്റെ നേതൃത്വത്തിൽ നടന്ന സുച്ച് ഓൺ കർമ്മത്തിൽ പാർട്ടി പ്രവർത്തകരും ഭക്‌തജനങ്ങളും പങ്കെടുത്തു.