കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം – അഡ്വ.ഡീൻ കുര്യാക്കോസ് എം.പി

Apr 16, 2025 - 18:04
 0
കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം – അഡ്വ.ഡീൻ കുര്യാക്കോസ് എം.പി
This is the title of the web page

ഇടുക്കി ജില്ലയിൽ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഭൂരിഭാഗവും കാലപ്പഴക്കമുള്ളതും, ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാത്തതും, ശരിയായ അറ്റകുറ്റപ്പണികൾ നടത്താത്തതുമാണെന്ന് കാണുന്ന സാഹചര്യത്തിൽ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി ഗണേഷ് കുമാറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മറ്റു മേഖലകളിൽ സർവീസ് നടത്തുന്നതു പോലെയുള്ള ബസുകൾ ഇടുക്കിയിൽ സർവീസ് നടത്തുന്നതിന് അനുയോജ്യമല്ല. ഇതിന്റെ ഫലമായാണ് ഇന്നലെ നേര്യമംഗലത്തിനടുത്ത് അപകടം നടന്നിട്ടുള്ളതും, 14 വയസ്സ് പ്രായമുള്ള ഒരു കുട്ടി മരിക്കാനിടയായതും. ഇക്കഴിഞ്ഞ ദിവസം പീരുമേട്ടിൽ നടന്ന അപകടത്തിൽ ആളപായമുണ്ടായതും സമാന സാഹചര്യത്തിലാണ്.

 ഇത് വളരെ ഗൌരവമുള്ള ഒരു വിഷയമായി കണക്കിലെടുത്ത് ഹൈറേഞ്ച് മേഖലയിലൂടെ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പരമാവധി അഞ്ചു വർഷത്തിൽ താഴെ മാത്രം കാലപ്പഴക്കമുള്ളവയാണെന്നും, ശരിയായ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി മികച്ച കണ്ടീഷനിലുള്ളവ ആയിരിക്കണമെന്നും ഉറപ്പു വരുത്തണം. കൂടാതെ വേണ്ടിവരുന്ന അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തകരിക്കുന്നുണ്ടെന്നും, സ്പെയർ പാർട്സുകൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow