മലയോര ഹൈവേയുടെ ഭാഗമായി കട്ടപ്പന ഇരുപതേക്കർ റോഡിൽ നിർമ്മിച്ച കലുങ്ക് കാൽനട യാത്രക്കാർക്ക് ഭീക്ഷണിയാകുന്നു

മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി കട്ടപ്പന ഇരുപതേക്കറിൽ നിർമ്മിച്ച കലുങ്ക് കാൽനടക്കാർക്ക് ഭീഷണി ആവുകയാണ് . കലുങ്ക് നിർമ്മിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കലുങ്കിന്റെ കുഴി അടച്ചിട്ടില്ല. വലിയ കുഴിയാണ് ഇവിടെയുള്ളത്. ഇത് കാൽനട യാത്രക്കാർക്ക് അടക്കം ഭീക്ഷണിയാക്കുകയാണ്.താലൂക്ക് ആശുപത്രിയിലേക്ക് അടക്കം നിരവധി ആളുകൾ എത്തുന്ന സ്ഥലമാണ് ഇരുപതേക്കർ ടൗൺ.
ആശുപത്രിയിൽ എത്തുന്നവരും നിരവധി വിദ്യാർത്ഥികളും ഈ കലുങ്കിന് സമീപം നിന്നാണ് ബസ് കയറുന്നത്. കൂടാതെ കലുങ്കിന് സമീപത്തായി മെഡിക്കൽ സ്റ്റോറും നിലകൊള്ളുന്നു. പ്രായമായവരടക്കം ഈ ഗർത്തത്തിന് സമീപത്തു കൂടിയാണ് നടന്ന് പോകുന്നത്. ഒരു അപകടം ഉണ്ടായതിനുശേഷം നടപടി സ്വീകരിക്കാതെ കരാറുകാരൻ അടിയന്തരം നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.