ബഫര്‍ സോണ്‍ വിഷയം അവസാനിച്ചത്, അനാവശ്യ ഭീതി പടര്‍ത്തരുത്: മന്ത്രി റോഷി

Apr 10, 2025 - 15:51
 0
ബഫര്‍ സോണ്‍ വിഷയം അവസാനിച്ചത്, 
അനാവശ്യ ഭീതി പടര്‍ത്തരുത്: മന്ത്രി റോഷി
This is the title of the web page

 ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടുക്കിയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആശങ്കയിലാഴ്ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളുടെ ആശങ്ക മനസിലാക്കി ജലവിഭവ വകുപ്പ് പുറത്തിറക്കിയ ഡാമുകളുടെ ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഈ മാസം മൂന്നാം തീയതി തന്നെ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതോടെ പഴയ ഉത്തരവ് പൂര്‍ണമായും ഇല്ലാതാവുകയും ചെയ്തുവെന്നും ഇപ്പോള്‍ ഡാമിന്റെ ചുറ്റുമുള്ള സ്വകാര്യ ഭൂമിയില്‍ ഒരു തരത്തിലുള്ള നിര്‍മാണ നിയന്ത്രണങ്ങള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാല്‍ ഇതു മറച്ചു വച്ചു കൊണ്ട് പഴയ ഉത്തരവ് റദ്ദാക്കിയില്ലെന്നും ബഫര്‍ സോണ്‍ ഇപ്പോഴും നിലവില്‍ ഉണ്ടെന്നും കെഎസ്ഇബിയുടെ ഡാമുകളിലേക്ക് കൂടി ഇതു വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നുമാണ് വ്യാജ പ്രചാരണം അഴിച്ചു വിടുന്നത്. ജനങ്ങളെ ആശങ്കപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു പ്രചാരണം. ഇത് ഇടുക്കി ജനത തിരിച്ചറിയണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. 

കെഎസ്ഇബിയുടെ ഡാമുകളുടെ ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിക്കാന്‍ നീക്കമില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം വൈദ്യുതി മന്ത്രിയുമായി നേരില്‍ സംസാരിക്കുകയും അത്തരമൊരു നീക്കവുമില്ലെന്ന് അദ്ദേഹവും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ മാത്രം മുന്നില്‍ കണ്ടാണ് ചിലര്‍ മനപ്പൂര്‍വം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്നും ഇതു ജനങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow