ഇടുക്കി കാൽവരി മൗണ്ടിൽ ചാരായ വാറ്റ്, ഒരാൾ എക്സൈസ് പിടിയിൽ

എക്സൈസ് തങ്കമണി റേഞ്ചിന്റെ നേതൃത്വത്തിൽ കാൽവരിമൗണ്ട് വെള്ളിയാങ്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാറ്റ് പിടികൂടിയത്.സംഭവത്തിൽ ചീരംകുന്നേൽ സ്കറിയ ആണ് പിടിയിലായത്.തങ്കമണി എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എം പി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്കറിയയുടെ ഉടമസ്ഥതയിലുള്ള ഏലതോട്ടത്തിലാണ് അനധികൃത വാറ്റ് നടത്തിയിരുന്നത്.
19.5 ലിറ്റർ ചാരായവും, 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അസി. എക്സൈസ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) സൈജുമോൻ ജേക്കബ്, പ്രിവന്റീവ് ഓഫീസർ ജയൻ. പി. ജോൺ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജിൻസൺ സി എൻ, ജോഫിൻ ജോൺ, വനിത എക്സൈസ് ഓഫീസർ ഷീന തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ, ആനന്ദ് വിജയൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.