ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൻ. ആർ. ഇ.ജി ഡബ്യു യൂണിയൻ ഏലപ്പാറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയാണ് എൻ. ആർ. ഇ.ജി ഡബ്യു യൂണിയൻ ഏലപ്പാറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്.യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി സുമോദ് ഉത്ഘാടനം ചെയ്തു. പ്രഭാ ബാബു അധ്യക്ഷയായി.
തൊഴിലാളികളെ ദ്രോഹിക്കുന്ന അനാവശ്യ നിയമങ്ങൾ അടിച്ചേൽപ്പിച്ച് പദ്ധതിയെ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഉദ്ഘാടകൻ ആരോപിച്ചു.എം.ടി സജി , നിശാന്ത് വി ചന്ദ്രൻ, ആൻ്റപ്പൻ എൻ ജേക്കബ്ബ്, കെ. കലേഷ് കുമാർ , ഡി അൽബർട്ട് , ജാൻസി പ്രകാശ് എന്നിവർ പ്രസംഗിച്ചു.