കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികൾ.പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.മരണത്തിന് ഉത്തരവാദി ഇവർ മൂവരുമാണെന്ന് സാബുവിൻ്റെ ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നു.ഡിസംബർ 20 നാണ് സാബു ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്തത്.കട്ടപ്പന കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.


