ഇടുക്കി ജില്ല പ്രോജക്ട ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി .യു ഇടുക്കി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി വില്ലേജ് ഓഫീസിലേയക്ക് മാർച്ചും ധർണ്ണയും നടത്തി

ജില്ലയിലെ നിർമ്മാണ മേഖലയിലെ അപ്രഖ്യാപിത നിർമ്മാണ നിരോധനം പിൻവലിക്കുക,നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കുക, ലൈഫ് പദ്ധതിക്ക് റവന്യു വകുപ്പിന്റെ എൻ.ഒ.സി വേണമെന്ന ഉത്തരവ് പിൻവലിക്കുക,ചെറുകിട പാറക്വറികൾക്ക് പ്രവർത്തന അനുമതി നൽകുക,കപട പരിസ്ഥിതി വാദി ഉദ്യോഗസ്ഥ കൂട്ടുകെട്ട് തിരിച്ചറിയുക, ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും യധാ സമയം വിതരണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടുക്കി ജില്ലപ്രോജക്ട ആൻഡ് കൺസ്ട്രേക്ഷൻ വർക്കേഴ്സ് സി.ഐ.ടി.യു. ഇടുക്കി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി വില്ലേജ് ഓഫിസിലേയ്ക്ക് മർച്ചും ധർണ്ണയും നടത്തിയത്.
കഞ്ഞിക്കുഴി സി.പി .ഐ എം. ഓഫിസ് പടിക്കൽ നിന്നും ആരംഭിച്ച മാർച്ച് വില്ലേജ് ഓഫിസ് പടിക്കൽ പോലിസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണാ സമരത്തിൽപ്രസിഡന്റ് ശശി കണ്യാലിൽ അധ്യക്ഷത വഹിച്ച യോഗം സി.ഐ.റ്റി.യു. ജില്ലാക്കമ്മറ്റി അംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ.എം. ജില്ലാക്കമ്മറ്റി അംഗം ലിസ്സി ജോസ് മുഖ്യപ്രഭാഷണം നടത്തി.അഭിവാധ്യം അർപ്പിച്ച്,കെ. സവാദ്, സിബി മാത്യു, ദീലിപ് ഇ. ടി., എബിൻ ജോസഫ്, ജി.നാരായണൻ നായർ, ഒ.ജി രാജു., സി.വി വിജയകുമാർ എന്നിവർ സംസാരിച്ചു.