വാഗമണ്‍ കുരിശുമലയില്‍ 121 -ാ മത് 40-ാംവെള്ളി, ദുഃഖവെള്ളി ആചരണവും പുതു ഞായര്‍ തിരുനാളും നടക്കും

വാഗമണ്‍ കുരിശുമലയില്‍ 40-ാംവെള്ളി ആചരണം, ദുഃഖവെള്ളി ആചരണം, പുതുഞായര്‍ തിരുനാള്‍ എന്നിവ 11, 18, 27 തീയതികളിലായി നടക്കും. 11ന് രാവിലെ 9ന് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം ഇടവകകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയും 10.30ന് മലമുകളിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും നടക്കും. പാലാ രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് കണിയോടിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
18ന് ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 6മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം ആരംഭിക്കും, മലയടിവാരത്തുള്ള പള്ളിയില്‍ രാവിലെ 7.30ന് തിരുക്കര്‍മങ്ങള്‍ നടക്കും.തുടര്‍ന്ന് 9ന് കുരിശിന്റെ വഴിക്ക് ഫാ. തോമസ് മണ്ണൂര്‍ കാര്‍മികത്വം വഹിക്കും. 25ന് വൈകിട്ട് 5.30ന് പുതുഞായര്‍ തിരുനാള്‍ കൊടിയേറ്റ്,കുര്‍ബാന എന്നിവ നടക്കും. ഫാ. സെബാസ്റ്റ്യന്‍ മാപ്രക്കരോട്ട് നേതൃത്വം നല്‍കും.
27ന് പുതുഞായര്‍ ദിനത്തില്‍ രാവിലെ 6.30ന് കുര്‍ബാന- ഫാ. പോള്‍ ചിറപ്പുറത്ത്, 8.30ന് കുര്‍ബാന- ഫാ. മാത്യു കാടന്‍കാവില്‍, എന്നിവർ നിർവഹിക്കും.10ന് ആഘോഷമായ വിശുദ്ധ കുര്‍ബാന- രൂപതാ മെത്രാൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, നിർവഹിക്കും. 12 മണിക്ക് കുര്‍ബാന- ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, 2.30ന് ക ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, 4ന് - ഫാ. മെര്‍വിന്‍ വരയല്‍കുന്നേല്‍ എന്നിവർ അർപ്പിക്കും.
ഈ വർഷം മുതൽ രാത്രി കുരിശുമല കയറുന്നതിനുള്ള ലൈറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് വേണ്ട ശുചിമുറികൾ കുടിവെള്ളം വിശ്രമകേന്ദ്ര ങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാഹന പാർക്കിങ്ങിനായി പുതുതായി നിർമ്മിച്ച രണ്ട് ഗ്രൗണ്ടുകളും ഉണ്ട് . കൂടാതെ പ്രത്യേക ബസ് സർവീസുകളും സജ്ജമാണ്. വാർത്ത സമ്മേളനത്തിൽ ഫാ. ആന്റണി വാഴയിൽ, സോണി വെളിയത്ത് , ജോയ്സ് കൊച്ചുമഠത്തിൽ, സ്റ്റീഫൻ ഷീബഭവൻ എന്നിവർ പങ്കെടുത്തു.