അവധിക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹക്കൂടൊരുക്കാം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളില്‍ മധ്യവേനലവധിക്കാലത്ത് സ്വഭവനങ്ങളില്‍ പോകുവാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു കുടുംബത്തില്‍ നല്ലൊരു കുടുംബാനുഭവം നല്‍കുന്നതിനായി നടപ്പാക്കുന്ന സനാഥബാല്യം 2025 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇടുക്കി ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള ആറ് മുതല്‍ പതിനെട്ട് വരെ പ്രായമുള്ള കുട്ടികളെ മധ്യവേനല്‍ അവധിക്കാലത്ത് തങ്ങളുടെ ഭവനത്തില്‍ താമസിപ്പിച്ച് നല്ലൊരു കുടുംബാനുഭവം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 35 വയസ് പൂര്‍ത്തിയായ ദമ്പതികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ പ്രാപ്തരായ രക്ഷിതാക്കള്‍ക്ക് മുന്‍ഗണന.
ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രില്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോമിനും വിശദ വിവരങ്ങള്‍ക്കും പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. - 6282406053, 9744167198.