അകാലത്തിൽ ജീവൻ പൊലിഞ്ഞ പീരുമേടിന്റെ സ്വന്തം കലാകാരൻ അജി ആൽഫയ്ക്ക് കരുതലിന്റെ സ്പർശവുമായി കെ എസ് ആർ ടി ഇ എ (സി ഐ ടി യു) രംഗത്ത്

അകാലത്തിൽ ജീവൻ പൊലിഞ്ഞ പീരുമേടിന്റെ സ്വന്തം കലാകാരൻ അജി ആൽഫയ്ക്ക് കരുതലിന്റെ സ്പർശവുമായി കെ എസ് ആർ ടി ഇ എ (സി ഐ ടി യു) രംഗത്ത്. അജിയുടെ കുടുംബത്തിന് നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽ ഏപ്രിൽ 16 ന് കൈമാറും.കെ എസ് ആർ ടി ഇ എ നേതാക്കൾ പീരുമേട്ടിൽ എത്തി ഭവന നിർമ്മാണ പുരോഗതി വിലയിരുത്തി.
അജിയുടെ കുടുംബത്തിനായി പീരുമേട്ടിൽ നിർമ്മാണം നടക്കുന്ന ഭവനത്തിന്റെ പണികൾ അവസാന ഘട്ടത്തിലാണ്. ഭവന നിർമ്മാണ പുരോഗതികൾ വിലയിരുത്തുന്നതിനായാണ് നേതാക്കൾ സ്ഥലം സന്ദർശനം നടത്തിയത്. KSRTEA (cit u) മുൻ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ സ്മരണയ്ക്കായി സ്പർശം സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകുന്ന 2 വീടുകളിൽ ഒന്നാണ് അജിയുടെ കുടുംബത്തിന് നൽകുന്നതെന്ന് K SR TEA സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഹരികൃഷ്ണൻ അറിയിച്ചു.
ഏപ്രിൽ 16 ന് ഭവന നിർമ്മാണം പൂർത്തീകരിച്ച് അജിയുടെ കുടുംബത്തിന് താക്കോൽ കൈമാറുമെന്ന് ClTU ജില്ലാ പ്രസിഡന്റ് R തിലകൻ പറഞ്ഞു.2023 മാർച്ച് 1-ന് ClTU സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണനായിരുന്നു വീടിന് തറക്കല്ലിട്ടത്. KSRTEA(CITU ) സംസ്ഥാന-ജില്ലാ ഭാരവാഹികൾ, മറ്റ് നേതാക്കൾ തുടങ്ങിയവർ ഭവന നിർമ്മാണ പുരോഗതി വിലയിരുത്തി.