ഇടുക്കി സമ്പൂര്‍ണമാലിന്യമുക്തമാകുന്നു: പ്രഖ്യാപനം ഏപ്രിൽ 8 ന്

Apr 7, 2025 - 17:35
 0
ഇടുക്കി സമ്പൂര്‍ണമാലിന്യമുക്തമാകുന്നു: പ്രഖ്യാപനം ഏപ്രിൽ 8 ന്
This is the title of the web page

ഇടുക്കിയെ മാലിന്യമുക്ത ജില്ലയായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ ഏപ്രിൽ 8 ന് പ്രഖ്യാപിക്കും. ചെറുതോണി ടൗണ്‍ഹാളില്‍ ഉച്ചയ്ക്ക് 2 ന് നടക്കുന്ന പ്രഖ്യാപനപരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാംകുന്നേല്‍ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സര്‍ക്കാര്‍ നിശ്ചയിച്ച 13 മാനദണ്ഡങ്ങളില്‍ ഓരോന്നിനും 80 ശതമാനം പുരോഗതി കൈവരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ മുക്തമായി പ്രഖ്യാപിച്ചത്. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളിലൂടെ ഹരിത പൊതുസ്ഥലങ്ങള്‍, ഹരിത ടൗണുകള്‍, ഹരിത വിദ്യാലയങ്ങള്‍, ഹരിത കലാലയങ്ങള്‍, ഹരിത ഓഫീസുകള്‍, ഹരിത ടൂറിസം കേന്ദ്രങ്ങള്‍, ഹരിത അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ പ്രഖ്യാപനവും ഇതിനോടകം നടന്നു.  

2024 ഒക്ടോബര്‍ 2 ന് ആരംഭിച്ച മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളിലൂടെ 2025 മാര്‍ച്ച് 30 നകംതന്നെ ജില്ലയിലെ 2432 ഹരിത സ്ഥാപനങ്ങളും 586 ഹരിത വിദ്യാലയങ്ങളും 56 ഹരിത കലാലയങ്ങളും 11244 ഹരിത അയല്‍ക്കൂട്ടങ്ങളും 211 ഹരിത സുന്ദര ടൗണുകളും 180 വൃത്തിയുള്ള പൊതു സ്ഥലങ്ങളും 59 ഹരിത വിനോദ കേന്ദ്രങ്ങളും ഇതിനോടകം ഹരിതമായി പ്രഖ്യാപിച്ചു. 

പരിപാടിയില്‍ ജില്ലയില്‍ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിവിധ തലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അനുമോദനവും പ്രോത്സാഹനവും നല്‍കും. പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിക്കും. .

 അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യ അതിഥിയാവും. എംഎല്‍എമാരായ വാഴൂര്‍ സോമന്‍, എ. രാജ, എം എം മണി, പി.ജെ ജോസഫ്, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോഡിനേറ്റര്‍ ഡോ. അജയ് പി. കൃഷ്ണ, തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow