ഇടുക്കി തോപ്രാംകുടിക്ക് സമീപം പെരുംതൊട്ടിയിൽ ബസ് ഓട്ടോയിൽ ഇടിച്ച് അപകടം

ഇടുക്കി തോപ്രാംകുടിക്ക് സമീപം പെരുംതൊട്ടിയിൽ ബസ് ഓട്ടോയിൽ ഇടിച്ച് അപകടം. കട്ടപ്പനയിൽ നിന്നും തോപ്രാംകുടിക്ക് പോകുകയായിരുന്ന എസ്ര എന്ന സ്വകാര്യ ബസ്സാണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോ 50 മീറ്ററോളം താഴേക്ക് പതിച്ചു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറേയും യാത്രക്കാരിയേയും കട്ടപ്പന സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി തോപ്രാംകുടിക്ക് സമീപം പെരുന്തൊട്ടിയിലാണ് അപകടമുണ്ടായത്. കട്ടപ്പനയിൽ നിന്നും തോപ്രാംകുടിക്ക് പോയ എസ്ര ബസ് പെരുന്തോട്ടി പാലത്തിൽ വച്ച് മുൻപേ പോയ ഓട്ടോറിക്ഷയയിൽ പെരുന്തൊട്ടി പാലത്തിൽ വച്ച് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പാലത്തിൽ നിന്നും 50 മീറ്ററോളം താഴ്ചയിലേക്ക് തെറിച്ചു വീണു.
ഓട്ടോ ഡ്രൈവർ തോപ്രാംകുടി പുതുപ്പറമ്പിൽ പ്രസാദ് (45)പെരുന്തൊട്ടി പനച്ചമൂട്ടിൽ ഷൈല ഗോപി (52) എന്നിവർക്ക് പരിക്കറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരുന്തൊട്ടി ടൗണിൽ നിന്നും യാത്രക്കാരിയെ ഓട്ടോറിക്ഷയിൽ കയറ്റിയതിലുള്ള വൈരാഗ്യത്തിൽ ബസ് ജീവനക്കാർ മനപ്പൂർവ്വം ഇടിപ്പിച്ചതാണെന്ന് സംസാരമുണ്ട്. സമാനമായ സംഭവങ്ങൾ മുൻപും ബസ് ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതായും നാട്ടുകാർ പറയുന്നുണ്ട് മുരിക്കാശ്ശേരി പോലീസ് സ്ഥലത്തെത്തി ബസ് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.