കേരളാ കോൺഗ്രസ് ജോസഫ് വാഴത്തോപ്പ് മണ്ഡലം കൺവൻഷൻ നടന്നു

വരുന്ന ത്രിതല പഞ്ചായത്ത് തിരത്തെടുപ്പിന് മുന്നോടി ആയി പാർട്ടി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മണ്ഡലം കൺവൻഷനുകൾ സംങ്കടിപ്പിക്കുനത്.വാഴത്തോപ്പ് പാപ്പൻസ്ഒഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ഷിജോ ഞവരക്കാട്ട് അധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻറ് എം.ജെ ജേക്കബ്ബ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
മുതിർന്ന പാർട്ടി പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.സംസ്ഥാന ഹൈപവ്വർ കമ്മറ്റി അംഗം തോമസ് പെരുമന മുഖ്യപ്രഭാഷണം നടത്തി.നോബിൾ ജോസഫ്, കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൻ, നിയോജക മണ്ഡലം പ്രസിഡൻറ് ജോയി കൊച്ചു കരോട്ട് എന്നിവർ ക്ലാസ്സുകൾ നയിച്ചു.ആശംസ അറിയിച്ച് ആൽബർട്ട് മാടവന, കെ.കെ. വിജയൻ , വിൻസന്റ് വള്ളാടി , സി.വി തോമസ്, റ്റോമി തൈലം മനാൽ , സെലിൻ വിൻസന്റ്, ഉദീഷ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.