മൂന്നാർ ടൗണിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണം തടയാൻ ശ്രമിച്ച കാവൽക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടി

മൂന്നാർ ടൗണിലെ സുബ്രഹ്മണ്യസ്വാമി ഇക്കഴിഞ്ഞ മാർച്ച് 14 ന് രാത്രിയിലാണ് മൂന്നാർ ടൗണിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും മോഷണശ്രമം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ കാവൽക്കാരനായ നല്ലതണ്ണി കല്ലാർ എം.മാടസ്വാമിയെ പ്രതി ഇരുമ്പുകമ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കിടന്നുറങ്ങുകയായിരുന്ന മറ്റൊരു കാവൽക്കാരനെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു സെൽവകുമാർ മോഷണത്തിന് ശ്രമം നടത്തിയത്.
മേട്ടുപ്പാളയം പൊലീസിൻ്റെ സഹകരണത്തോടെ മൂന്നാർ പൊലീസ് അൻപത്തി രണ്ടുകാരനായ പ്രതിയെ പിടികൂടിയത്.ഇയാൾ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി അമ്പതിലധികം കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം.ക്ഷേത്രത്തിൽ മോഷണത്തിന് ശ്രമിച്ച അന്നു തന്നെ ക്ഷേത്രത്തിനു സമീപമുള്ള വീടുകളിലും മോഷണശ്രമം നടത്തിയിരുന്നു.
മൂന്നാർ സിഐ രാജൻ കെ അരമനയുടെ നിർദ്ദേശപ്രകാരം എസ് ഐ അജേഷ് കെ ജോൺ, എസ് സി പി ഓ ധോണി ചാക്കോ, സിപിഒമാരായ സുയിന്ദ് സുനിൽകുമാർ, ഹിലാൽ .,.അനീഷ് ജോർജ്.,എം മണികണ്ഠൻ., എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.