ലഹരിക്കെതിരെ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ച് ന്യൂ മൂന്നാർ ലെവൻസ്

ന്യൂ മൂന്നാർ സ്വദേശികളായ ഏഴു പേരുടെ നേതൃത്വത്തിലാണ് ന്യൂ മൂന്നാർ ലെവൻസ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചത്.തമിഴ്നാടും കേരളത്തിൽ നിന്നുമായി 19 ഓളം ടീമുകൾ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു.മൂന്നു ദിവസങ്ങളിലായാണ് മൂന്നാർ കെ ഡി എച്ച് പി മൈതാനത്ത് മത്സരങ്ങൾ സംഘടിപ്പിച്ചത്.ഒന്നാമൻ ആകുവാൻ വിവിധ ടീമുകൾ വാശിയുടെ മത്സരമാണ് കാഴ്ചവച്ചത്.
ഫുട്ബോൾ കാണാൻ വന്ന കാണികൾക്കും യുവാക്കളുടെ ആവേശ പ്രകടനം വലിയ ആവേശമായി.അങ്ങനെ ഒന്നാം സ്ഥാനം കോയമ്പത്തൂർ രത്നം കോളേജും.രണ്ടാം സ്ഥാനം ന്യൂ കാസ്റ്റിൽ മൂന്നാറും സ്വന്തമാക്കി.വിജയികൾക്കുള്ള സമ്മാനം ദാനം കെ ഡി എച്ച് പി മാനേജർ എബിൻ വർഗീസും .മുന്നാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാർഷ് പീറ്ററും നിർവഹിച്ചു.
പുതിയ യുവതലമുറയെ മയക്കുമരുന്ന് അടിമത്വത്തിൽ നിന്നും മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.മത്സരത്തിൽ മികച്ച ടീമായി വിൻകോസ് മൂന്നാറിനെയും.മികച്ച ഗോൾകീപ്പർ ആയി ന്യൂ ക്യാസറ്റിൽ മൂന്നാർ ടീമിലെ പ്രിയനേയും.മികച്ച കളിക്കാരനായി കോയമ്പത്തൂർ രത്‌നം കോളേജ് ടീമിലെ ഷാർസനെയും തെരഞ്ഞെടുത്തു.