ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോക്ടർ സാമുവേൽ തേയോ ഫിലോസ് മെത്രാപ്പോലീത്തക്ക് ഇടുക്കി മിഷൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സ്വീകരണം നൽകി

ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോക്ടർ സാമുവേൽ
തേയോ
കട്ടപ്പന സെൻ്റ് തോമസ് ബിലിവേഴ്സ് ദേവാലയത്തിൽ വച്ചാണ് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോക്ടർ സാമുവേൽ തേയോഫിലോസ് മെത്രാപ്പോലീത്തക്ക് സ്നേഹാദരവ് നൽകിയത്.യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.കേരള - കർണാടക ഭദ്രാസനാധിപൻ മാത്യൂസ് മോർ സിൽവാനോസ്കോർ എപ്പിസ്കോപ്പഅധ്യക്ഷത വഹിച്ചു.
ഇടുക്കി എം പി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് മെത്രാ പ്പോലീത്തക്ക് ആദരവ് നൽകി.തുടർന്ന് അഭിവന്ദ്യ മോറാൻ മോർ ഡോക്ടർ സാമുവേൽ തേയോ ഫിലോസ് മെത്രാപ്പോലീത്ത മറുപടി പ്രസംഗം നടത്തി.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ,
സി എസ് ഐ കട്ടപ്പന ജില്ലാ ചെയർമാൻ ഫാ. ഡോ. ബിനോയ് പി ജേക്കബ്, വെള്ളയാംകുടി ബദേൽ മാർത്തോമാ ചർച്ച് വികാരി ഫാ. ജിതിൻ കെ. വർഗീസ്,വാർഡ് കൗൺസിലർ ജോയി ആ നിത്തോട്ടം, സഭാ സെക്രട്ടറി ഫാ. ഡാനിയേൽ ജോൺസൺ, വികാരി ഫാ. മനോജ് ചാക്കോ,മാട്ടുക്കട്ട ഗ്രേസ് ഗാർഡൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ കെ ജെ തോമസ്, ഫാ.അനിൽ സി മാത്യു തുടങ്ങിയവർ സംസാരിച്ചു.