കട്ടപ്പന വലിയകണ്ടം ശ്രീ ലക്ഷ്മി വിലാസം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു

വലിയകണ്ടം ശ്രീ ലക്ഷ്മി വിലാസം എൻഎസ്എസ് കരയോഗ മന്ദിരത്തിൽ വച്ചാണ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.ലഹരിയുടെ കരാള ഹസ്തത്തിൽ നിന്നും പുതു തലമുറയേ രക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വലിയകണ്ടം ശ്രീലക്ഷ്മി വിലാസം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
സമൂഹത്തിൽവർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം രക്ഷിതാക്കൾ ശ്രദ്ദിക്കണമെന്ന് ക്ലാസ് നയിച്ച എക്സൈസ് നോഡൽ ഓഫീസർ എം. സി. സാബു മോൻ പറഞ്ഞു. കരയോഗം പ്രസിഡണ്ട്എം കെ ശശിധരൻ നായർ,സെക്രട്ടറി ഹരി എസ്.നായർ, വൈസ് പ്രസി. രമേഷ് പി. ആർ തുടങ്ങിയവർ നേതൃത്വം നൽകി.