കാഞ്ചിയാർ സെന്റ് മേരിസ് ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനജാഗ്രത സന്ദേശയാത്ര നടത്തി

Apr 6, 2025 - 16:13
 0
കാഞ്ചിയാർ സെന്റ് മേരിസ് ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനജാഗ്രത സന്ദേശയാത്ര നടത്തി
This is the title of the web page

 സമൂഹം ഇപ്പോൾ നേരിടുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും അടിമത്വത്തിൽ നിന്നും യുവ തലമുറയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ചിയാർ സെന്റ് മേരീസ് ഇടവക ദേവാലയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സൺഡേ സ്കൂൾ ,മിഷൻ ലീഗ് ,എസ് എം വൈ എം, ഇൻഫാം, മാതൃ ദീപ്തി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പൊതുസമ്മേളനത്തിന് മുന്നോടിയായിട്ടാണ് ജന ജാഗ്രത സന്ദേശയാത്ര നടത്തിയത്.കാഞ്ഞിരപ്പള്ളി രൂപത സൺഡേസ്കൂൾ ഡയറക്ടർ ഫാ. ഡോ. തോമസ് വാളമാനൽ ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്, വിമുക്തി ഇടുക്കി,കാഞ്ഞിരപ്പള്ളി രൂപതകളിലെ കാഞ്ചിയാർ പഞ്ചായത്ത് പരിധിയിലുള്ള വിവിധ ഇടവകകളുടെയും , എസ്എൻഡിപി എൻ എസ് എസ് തുടങ്ങിയ വിവിധ സാമുദായിക സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് വിപുലമായ ബോധവൽക്കരണ പരിപാടികൾ നടത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാഞ്ചിയാർ പഞ്ചായത്തിനെ മദ്യരാസ ലഹരി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കണമെന്നുള്ള സന്ദേശമാണ് യാത്രയിൽ ഉടനീളം പങ്കുവയ്ക്കുന്നത്. 25 ഓളം വാഹനങ്ങൾ അണിനിരക്കുന്ന റാലി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി സ്വീകരണം ഏറ്റുവാങ്ങി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow