സംസ്ഥാന സർക്കാരിന്റെ വികലമായ നയങ്ങൾക്കെതിരെയും, സമരമുഖത്തുള്ള ആശാപ്രവർത്തകരുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിക്കുന്നതിൽ പ്രതിഷേധിച്ചും യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു

ജനജീവിതം ദുരിതത്തിലാക്കുന്ന വികലമായ നയങ്ങൾ ആവിഷ്കരിച്ച് പ്രതിസന്ധി തീർക്കുന്ന പിണറായി ഭരണത്തിനെതിരെയുള്ള പ്രതിഷേധ മായാണ് യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി രാപകൽ സമരം ആരംഭിച്ചത്. വൈകിട്ട് മുരിക്കാശേരി ടൗണിൽ സംഘടിപ്പിച്ച സമരം കെപിസിസി അംഗം എ പി ഉസ്മാൻ ഉത്ഘാടനം ചെയ്തു.
സമസ്ത മേഖലകളിലും വികസന മുരടിപ്പാണന്നും മുഖ്യമന്ത്രിയും കുടുംബവും ഉൾപ്പെടെ കോടതികളുടെ നിരീക്ഷണത്തിലാണന്നും ജില്ലയിലെ ഭൂപ്രശ്നങ്ങക്കും നിർമ്മാണ പ്രതിസന്ധിക്കും പരിഹാരമില്ലന്നും സമരം ഉദ്ഘാടനം ചെയ്ത കെപിസിസി അംഗം എ.പി. ഉസ്മാൻ ആരോപിച്ചു. കോൺഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡൻ്റ് സാജു കാരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി അഡ്വ. കെ ബി സെൽവം , കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. തോമസ് പെരുമന , സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചേനക്കര, കോൺഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡണ്ട് ജോബി തയ്യിൽ, മറ്റ് നേതാക്കളായജോയി കൊച്ചു കരോട്ട് ഷൈനി സജി, അഡ്വ. എബി തോമസ് അഭിലാഷ് പാലക്കാട്,ജോസ്മി ജോർജ്, ബാബു കുമ്പിളുവേലിൽ, തങ്കച്ചൻ കാരക്കവയലിൽ അഡ്വ. കെ കെ മനോജ്, റെജിമോൾ റെജി , ആലിസ് ഗോപുരം മിനി സാബു ഡിക്ലർക്ക് സെബാസ്റ്റ്യൻ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.