പുളിയൻമല ക്രൈസ്റ്റ് കോളേജ്, സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ "Healing Mind – Create future" എന്ന തലക്കെട്ടിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

പുളിയൻമല ക്രൈസ്റ്റ് കോളേജ്, സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ "Healing Mind – Create future" എന്ന തലക്കെട്ടിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. മാനസികാരോഗ്യ രംഗത്തെ പ്രായോഗികജ്ഞാനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിനായാണ് ഈ വേദി ഒരുക്കിയത്. ക്രിയേറ്റിവ് ആർട്ട് തെറാപ്പി, മാനസികനില അളക്കുന്നതിനായുള്ള മെൻ്റൽ സ്റ്റാറ്റസ് എക്സാമിനേഷൻ, കേസ് സ്റ്റഡി എന്നിവയെപ്പറ്റിയായിരുന്നു ശിൽപശാല.
കോളേജ് ഡയറക്ടർ ഫാ. അനൂപ് തുരുത്തിമറ്റം സി.എം ഐ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സൈക്കോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും, സൈക്കോളജിസ്റ്റുമായ Mr. ഫെയിത്ത് എബ്രാഹം MSE, കേസ്റ്റഡി എന്നീ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ക്രിയേറ്റീവ് ആർട്ട് തെറാപ്പി എന്ന വിഷയത്തിൽ സൈക്കോളജി ഡിപ്പാർട്ട്മെൻ്റ് മേധാവിയും , എക്സ്പ്രസീവ് ആർട്ട്സ് തെറാപ്പിസ്റ്റുമായ അനുജ മേരി തോമസ് നേതൃത്വം നടത്തി.
മനുഷ്യരിലെ സർഗ്ഗാത്മകതയെയും വിവിധ കലാവിഭാഗങ്ങൾ സൈക്കോളജിയുമായി സമന്യയിപ്പിച്ച് ഉപയോഗിക്കുന്ന ഒരു തരം തൊറാപ്പിയാണ് ആർട്ട് തെറാപ്പി. പുതിയ അധ്യായനവർഷത്തിലേയ്ക്ക് ഒരുങ്ങുന്ന ക്രൈസ്റ്റ് കോളേജ് നാലുവർഷ ഡിഗ്രീ സൈക്കോളജി പ്രോഗ്രാമിനൊപ്പം MSE, ആർട്ട് തെറാപ്പി, DBT എന്നീ ആഡ് ഓൺ കോഴ്സുകളും നൽകുന്നതായിരിക്കും എന്ന് അറിയിച്ചു.
സൈക്കോളജി ഒന്നാംവർഷ വിദ്യാർഥി മുഹമ്മദ് സുഹൈൽ ചടങ്ങിന് സ്വാഗതം ആശംസിച്ചു സംസാരിച്ചു. സൈക്കോളജി സോഷ്യൽ വർക്ക് വിഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ വർക്ഷോപ്പിൽ പങ്കെടുത്തു. പരിശീലനത്തിലൂടെയും തീവ്രമായ സംവാദങ്ങളിലൂടെയും ഈ വർക്ക്ഷോപ്പ് വിദ്യാർത്ഥികൾക്ക് അറിവിൻറെ വാതായനങ്ങൾ തുറന്നു കൊടുത്തതായി വിലയിരുത്തപ്പെട്ടു. വൈകിട്ട് മൂന്നു മണിയോടെ അവസാനിച്ച ശില്പശാലയ്ക്ക് മിസ് ഗൗരി കൃഷ്ണ (ഒന്നാംവർഷ ബിഎസ്ഇ സൈക്കോളജി വിദ്യാർഥിനി ) നന്ദി അർപ്പിച്ചു.