സ്വർണ്ണാഭരണ വിപണന രംഗത്ത് 100 വർഷത്തെ പാരമ്പര്യവുമായി ഭീമ ജ്വല്ലറി കട്ടപ്പനയിലും പ്രവർത്തനമാരംഭിച്ചു

വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും പര്യായമായ 100 വർഷം പഴക്കമുള്ള ഭീമ ജ്വല്ലറി, യുടെ 18 മത് ഷോറൂമാണ് കട്ടപ്പനയിൽ ആരംഭിച്ചത് .പ്രശസ്ത ചലച്ചിത്ര താരം വിൻസി അലോഷ്യസ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഭീമ ജ്വല്ലറിയുടെ ചെയർമാൻ ഡോ. ബി. ഗോവിന്ദന്റെ കുടുബാംഗങ്ങൾ എന്നിവർ സാന്നിധ്യം ചടങ്ങിന് ഉണ്ടായിരുന്നു. തുടർന്ന് വിവിധ സെക്ഷനങ്ങളുടെ ഉദ്ഘാടനം നടന്നു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വർണ്ണ, വെള്ളി ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% കിഴിവാണ് ഉള്ളത്. വജ്രാഭരണങ്ങൾക്ക് ഒരു കാരറ്റിന് 18,000 വരെ കിഴിവ് ഉണ്ട് .സമ്പന്നമായ പൈതൃകം, സമാനതകളില്ലാത്ത കരകൗശല വൈദഗ്ദ്ധ്യം, ഉപഭോക്തൃ വിശ്വാസം എന്നിവയാൽ, ഭീമ ജ്വല്ലറി മികച്ച ആഭരണങ്ങളുടെ ലോകത്ത് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നത് തുടരുകയാണ്.
കാലാതീതമായ ചാരുതയും മുമ്പൊരിക്കലും ഇല്ലാത്ത എക്സ്ക്ലൂസീവ് ഓഫറുകളുമാണ് ഹൈറേഞ്ച് നിവാസികൾക്കായി കട്ടപ്പന ഷോറൂമിൽ ഭീമ ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. കട്ടപ്പനയിലെ വിവിധ രാഷ്ട്രീയ കക്ഷി സാമുദായിക സാംസ്കാരിക മേഖലയിലെനേതാക്കൾ അടക്കം ചടങ്ങിൽ പങ്കെടുത്തു കട്ടപ്പന പുതിയ ബസ്റ്റാൻഡ് സമീപം സഹകരണ ആശുപത്രിയോട് ചേർന്നാണ് ബീമാ ജ്വല്ലറിയുടെ പുതിയ ഷോറൂം പ്രവർത്തിക്കുന്നത്.