ജര്‍മനി , പോളണ്ട് എന്നിവിടങ്ങളിലെ ജോലി ഒഴിവിലേക്കായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു

വിദേശ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഒരുക്കുന്ന മികച്ച ജോബ് ഫെയറാണ് കട്ടപ്പനയിൽ നടക്കുന്നത്.സിക്കിം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുജിസി അംഗീകൃത മേധാവി സ്‌കില്‍സ് യൂണിവേഴ്‌സിറ്റിയും കട്ടപ്പന നഗരസഭയും കട്ടപ്പന ലയണ്‍സ് ക്ലബുംചേര്‍ന്നാണ് തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നത്.
ഏപ്രിൽ 7ന് രാവിലെ 11.30ന് കട്ടപ്പന ലയണ്‍സ്‌ക്ലബ് ഹാളിലാണ് തൊഴില്‍മേള നടത്തുന്നത്.ജര്‍മനിയില്‍ സ്റ്റാഫ് നഴ്‌സ് വിഭാഗത്തില്‍ ഒഴിവുകളുണ്ട്. പ്രവൃത്തിപരിചയം ആവശ്യമില്ല. കൂടിയ പ്രായപരിധി 40 വയസാണ്.
പോളണ്ടില്‍ ജനറല്‍ വര്‍ക്കര്‍ വിഭാഗത്തില്‍ 300ലേറെ ഒഴിവുകലാണുള്ളത്. ഭാഷ, വിദ്യാഭ്യാസ പരിധികളില്ല. 45 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾക്ക് : 7306350262 എന്ന നമ്പറിൽ ബന്ധപ്പെടാം. വാർത്താ സമ്മേളനത്തിൽ പി എം ഹരി , സി നിമ്മി എന്നിവർ പങ്കെടുത്തു.