ബുക്കിൽ കുറിക്കുന്ന ഹാജറിനു വിട ; ഹാജർ രേഖപ്പെടുത്തുന്നതിന് അത്യാധുനിക കണ്ടുപിടുത്തവുമായി പുളിയന്മല ക്രൈസ്റ്റ് കോളേജിലെ ബി സി എ രണ്ടാംവർഷ വിദ്യാർത്ഥികൾ

പുളിയന്മല ക്രൈസ്റ്റ് കോളേജിൽ ഈ വർഷം തുടക്കമിട്ട ഇൻക്യുബേഷൻ സെന്ററിലെ ആദ്യ പരീക്ഷണമായിരുന്നു ഓട്ടോമാറ്റിക് അറ്റൻഡൻസ് സിസ്റ്റം. ബിസിഎ രണ്ടാംവർഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തത്. ആധുനിക സാങ്കേതിക വിദ്യയിലൂടെ വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് ലഭിക്കുന്നു. മുൻപ് നൽകുന്ന ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് ഓരോ വിദ്യാർത്ഥിയെയും ക്യാമറയിലൂടെ സോഫ്റ്റ്‌വെയർ തിരിച്ചറിയുന്നത്.
ആറുമാസത്തെ പ്രയത്നത്തിനൊടുവിൽ നിരവധി പ്രോഗ്രാമിങ്ങിലൂടെയാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്. സോഫ്റ്റ് വെയറിൽ നിന്ന് ഹാർഡ് വയറിലേക്ക് ഈ സാങ്കേതികവിദ്യ മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വിദ്യാർത്ഥികൾ. ക്രൈസ്റ്റ് കോളേജിന്റെ അഭിമാന നേട്ടമായി ഇത് കാണുന്നുവെന്നും , കൂടുതൽ പ്രോത്സാഹനം നൽകി കോളേജിൽ പദ്ധതി പ്രാവർത്തികമാക്കുന്നതിനൊപ്പം സമീപം സ്കൂളുകളിലേക്ക് പദ്ധതി എത്തിക്കാനുമാണ് കോളേജ് അധികൃതരുടെ ലക്ഷ്യം.
വിദ്യാർത്ഥികൾക്ക് മാത്രമല്ല അധ്യാപകരുടെയും മറ്റ് ജീവന കാരുടെയും അറ്റൻഡൻസും സോഫ്റ്റ്‌വെയറിൽ ലഭ്യമാകും. ഇതോടെ രജിസ്റ്റർ ബുക്കിൽ എഴുതുന്ന രീതികൾ അകലെയാവുകയാണ്.ഒപ്പം പഞ്ചിങ് അറ്റൻഡ്ടെൻസും വിദ്യാർത്ഥികളായ അബിൻ സന്തോഷ്, നോയൽ ജോബ്, മേഹുൽ ജോയ്, എബിൻ ബെന്നി, ക്രിസ്ഫിൻ കുരുവിള ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് ബയോ ട്രാക് എന്ന് പേര് നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ നിർമ്മിച്ചിരിക്കുന്നത്.