കട്ടപ്പനയിലെ അംബേദ്കര്‍ പ്രതിമയ്ക്ക് റൂഫിംഗ് : 5 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി

ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ സ്മരണാര്‍ത്ഥം കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് മൈതാനത്തിന് സമീപം നിര്‍മ്മിച്ചിട്ടുള്ള പ്രതിമയ്ക്ക് റൂഫിങ് നിര്‍മ്മിക്കുന്നതിനും ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി 5 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
എംഎല്‍എ ഫണ്ട് വിനിയോഗത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി നേടിയാണ് ഫണ്ട് അനുവദിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കട്ടപ്പന മുനിസിപ്പാലിറ്റി മുഖേനയാണ് പ്രവര്‍ത്തിയുടെ നിര്‍വഹണം. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് നിര്‍മ്മാണം ആരംഭിക്കത്തക്കവിധം നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.