എമ്പുരാൻ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്ത്

എമ്പുരാൻ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്ത്. സിനിമയിൽ സാങ്കല്പികപേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്നാട് കർഷകസംഘടന മുന്നറിയിപ്പുനൽകി.
മുല്ലപ്പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ കോഡിനേറ്റർ ബാലസിംഗവും അണക്കെട്ടു പരാമർശത്തിനെതിരേ രംഗത്തെത്തി.മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമർശിക്കുന്നതുകൊണ്ട് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തെയാണ് തകർക്കാൻശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. “നെടുമ്പള്ളി ഡാം എന്നാണ് സിനിമയിൽ പറയുന്നത്.
അണക്കെട്ടിന് അപകടമുണ്ടായാൽ കേരളം വെള്ളത്തിനടിയിലാകുമെന്നും പറയുന്നു. തടയണകൾ ഉപയോഗശൂന്യമാണെന്നും അണക്കെട്ടിന്റെ ആവശ്യമില്ലെന്നുമുള്ള സംഭാഷണങ്ങൾ സിനിമയിലുണ്ട്. ഇവയൊക്കെ മ്യൂട്ട് ചെയ്യണം” -ബാലസിംഗം പറഞ്ഞു.