കട്ടപ്പന നഗരസഭ 28-ാo വാർഡ് ഐടിഐ കുന്ന് ആശ്രമംപടി റോഡിന്റെ നവീകരണം പൂർത്തിയായി

കട്ടപ്പനയുടെ കുടിയേറ്റക്കാലം മുതൽ ജനങ്ങൾ അധിവസിച്ചു പോരുന്ന മേഖലയാണ് ഐടിഐ കുന്ന് പ്രദേശം. ഐടിഐ കുന്ന് ആശ്രമംപടി റോഡിനും അത്രതന്നെ പഴക്കമുണ്ട്. പല ഘട്ടങ്ങളിലായിട്ടാണ് റോഡിന്റെ ടാറിങ് നിർമ്മാണം മുൻപ് പൂർത്തിയാക്കിയിരുന്നത്. എന്നാൽ കാലക്രമേണ പാതയുടെ ടാറിങ്ങുകൾ ഇളകി യാത്ര തീർത്ത് ദുഷ്കരമായി തീർന്നു. ഇത് മേഖലയിൽ അധിവസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ യാത്ര ക്ലെശസത്തിനും കാരണമായി.
കഴിഞ്ഞ കാലവർഷത്തിൽ റോഡിന്റെ പല ഭാഗങ്ങളിലും ഗർത്തങ്ങൾ രൂപപ്പെട്ടതോടെ കാൽനടയാത്രയും ദുസഹകമായി മാറിയിരുന്നു. ഇതേ തുടർന്നാണ് എംഎൽഎ ഫണ്ടും മുൻസിപ്പൽ ഫണ്ടും ഉപയോഗിച്ച് റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. എന്നാൽ ഇതേ സാഹചര്യത്തിൽ റോഡിന്റ ദുരവസ്ഥ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് 20 ലക്ഷം രൂപ അനുവദിക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു.എന്നാൽ ചിലർ ഈ ഫണ്ട് നഷ്ടപ്പെടുത്തുന്ന സമീപനം സ്വീകരിച്ചുവെന്ന് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വാർഡ് കൗൺസിൽ ഷാജി കൂത്തൊടിയിൽ പറഞ്ഞു.
19 ലക്ഷം രൂപ ഉപയോഗിച്ച് ഒരു കിലോമീറ്റർ 300 മീറ്റർ ദൂരത്തിൽ ടാറിങ്ങും വിവിധ ഇടങ്ങളിൽ കോൺക്രീറ്റും ഐറിഷോടയും ആണ് നിർമിച്ചത്. നാല് ലക്ഷം രൂപ ഉപയോഗിച്ച് ഓടകൾ നിർമ്മിക്കും. കൂടാതെ 10 ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ ബാക്കിയുള്ള ഭാഗവും നവീകരിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിന് പ്രദേശവാസികളായ വി കെ മധു , കെ കെ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മധുര വിതരണവും നടന്നു.