നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് . കട്ടപ്പന കോട്ടയം റോഡിൽ നഗരസഭാ പരിധിയിൽ ഉൾപ്പെട്ട നടിയമ്പാറ മുതൽ ഇടുക്കി കവല വരെയാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹരിതമസേനയുടെ സേവനത്തോടെ ശുചിയാക്കിയത്.
കട്ടപ്പന നഗരസഭയെ 29 ആം തീയതി മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പാതിയോരത്ത് വലിച്ചെറിയുന്ന മാലിന്യങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യും. അതോടൊപ്പം വീണ്ടും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.




