മാലിന്യമുക്ത കേരളം, സർക്കാരിന് പിന്തുണയുമായി സി പി ഐ എം
കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 25 മുതൽ 31 വരെ സിപിഐഎം നേതൃത്വത്തിൽ കേരളത്തിലാകെ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപ്പുതറ ടൗൺ, പെരിയാർ തീരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ലോക്കൽ സെക്രട്ടറി കെ കലേഷ് കുമാർ ശുചീകരണ യജ്ഞം ഉത്ഘാടനം ചെയ്തു.
ലോക്കൽ കമ്മറ്റി അംഗളായ ഇ.കെ പുഷ്ക്കരൻ, റോയ് , സി. ഐ. ടി. യു നേതാക്കളായ പുരുഷോത്തമൻ, ബാബുക്കുട്ടൻ, ജൂലിയസ്, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പാക്കാനാണ് തീരുമാനം. മാർച്ച് 31ന് മാലിന്യമുക്ത പ്രഖ്യാപനം നടത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.




