കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ 2025- 26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

കാർഷിക മേഖലയ്ക്ക് മുന്തിയ പരിഗണന നൽകിക്കൊണ്ടും സേവന പശ്ചാത്തല മേഖലകളിൽ വ്യത്യസ്തങ്ങളായ പദ്ധതികൾക്കായി തുക വകയിരുത്തിക്കൊണ്ടുമുള്ള ബജറ്റ് ആണ് കാഞ്ചയാർ പഞ്ചായത്തിൽ അവതരിപ്പിച്ചത്. വരുന്ന സാമ്പത്തിക വർഷം തന്നെ പൂർണമായും പൂർത്തിയാകുന്ന തരത്തിലുള്ള വ്യത്യസ്തങ്ങളായ പദ്ധതികളാണ് വിവിധ മേഖലകളിലായി വിഭാവനം ചെയ്തിരിക്കുന്നത്.
സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന പണം പൂർണമായി വിനിയോഗിക്കപ്പെടുന്നത് ഇതിലൂടെ ലക്ഷ്യമിടുന്നു. സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന വിവിധ മേഖലകൾ, ടൂറിസം ആരോഗ്യം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾ തുടങ്ങിയവ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.28 കോടി 71 ലക്ഷത്തി 38 ണ്ണായിരത്തി 304 രൂപ വരവും, 28 കോടി 37 ലക്ഷത്തി 45,000 രൂപ ചിലവും 38 ലക്ഷത്തി 93 വായിരത്തി 304 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ അവതരിപ്പിച്ചു.
അതി ദരിദ്രർ,മറ്റു പിന്നോക്ക വിഭാഗക്കാർ, ഭിന്നശേഷിയുള്ള വ്യക്തികൾ, വൃദ്ധർ,രോഗികൾ കുട്ടികൾ,സ്ത്രീകൾ, സ്ത്രീ കൂട്ടായ്മകൾ എന്നിങ്ങനെ കൈത്താങ്ങ് ആവശ്യമായുള്ളവരും പ്രത്യേക പരിഗണന അർഹിക്കുന്നവരും ആയ സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ഉചിതമായ രീതിയിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കർഷകർക്കും കർഷക തൊഴിലാളികൾക്കും വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയ ആവശ്യമായ ധനസഹായവും വിപണന സഹായവും നൽകുന്നതിന് ബജറ്റ് ലക്ഷ്യമിട്ടിട്ടുണ്ട്.
ലൈഫ് ഭവന പദ്ധതി സമ്പൂർണ്ണ ശുചിത്വ പദ്ധതി എന്നിവയ്ക്ക് അടക്കം തുക വകയിരു ത്തിയിട്ടുണ്ട്. കുട്ടികൾക്കും കൗമാരക്കാർക്കും ആയിട്ടുള്ള പദ്ധതികൾ, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആവശ്യമായ പദ്ധതി, സുരക്ഷാ പെൻഷനുകൾ തുടങ്ങിയവക്കെല്ലാം ബജറ്റിൽ പരിഗണനയുണ്ട്. ബജറ്റ് അവതരണത്തിൽ പഞ്ചായത്ത് അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.