വിവിധ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരട്ടയാർ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ആശാപ്രവർത്തകരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗൻവാടി ജീവനക്കാരുടെ വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധാരണ സമരം നടത്തിയത്.
ധർണ്ണ ഡിസിസി വൈസ് പ്രസിഡണ്ട് മുകേഷ് മോഹനൻ ഉദ്ഘാടനം ചെയ്തു.ഡിസസി ജനറൽ സെക്രടി വൈ സി സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡണ്ട് ഷാജി മടത്തംമുറി അധ്യക്ഷനായിരുന്നു. നേതാക്കളായ റെജി ഈപുലിക്കാട്ട്, ജോസ് തച്ചാപറമ്പിൽ, ജോസുകുട്ടി അരീപ്പറമ്പിൽ, അജയ് കളത്തുക്കുന്നേൽ,മഹിളാ കോൺഗ്രസ് ജില്ല പ്രസി. മിനി സാബു തുടങ്ങിയ നിരവധി നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കുചേർന്നു.