കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ തലക്കോട് നിന്നും മുള്ളരിങ്ങാട് പോകുന്ന റോഡില്‍ കാട്ടാനക്കൂട്ടം എത്തിയതോടെ യാത്രക്കാര്‍ ഭീതിയില്‍

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ തലക്കോട് നിന്നും മുള്ളരിങ്ങാട് പോകുന്ന റോഡില്‍ കാട്ടാനക്കൂട്ടം എത്തിയതോടെ യാത്രക്കാര്‍ ഭീതിയില്‍. നിരവധി വാഹനങ്ങള്‍ പോകുന്ന തലക്കോട് - മുള്ളരിങ്ങാട് റൂട്ടില്‍ ചുള്ളിക്കണ്ടം പനങ്കുഴി ഭാഗത്ത് റോഡിന് സമീപമാണ് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. നാല് കൊമ്പനാനകളാണ് ഈ ഭാഗത്ത് നില്‍ക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി നിലയുറപ്പിച്ച കാട്ടാനകള്‍ സമീപ പ്രദേശങ്ങളില്‍ തന്നെ മാറി തുടരുന്നതിനാല്‍ ഇതുവഴി വരുന്ന വാഹന, കാല്‍നട യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. നേര്യമംഗലം ഭാഗത്തെ നീണ്ടപാറയില്‍ നിന്നുമാണ് ആന ഇവിടേക്കെത്തിയതെന്നാണ് വനം വകുപ്പധികൃതര്‍ പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാട്ടാനയുടെ അക്രമണത്തില്‍ പ്രദേശത്ത് ഒരു യുവാവ് മരണപ്പെട്ടിരുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.