അടിസ്ഥാന സൗകര്യം,ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക മേഖലയക്ക് ഊന്നൽ നൽകി കുമളി ഗ്രാമ പഞ്ചായത്ത് 2025 - 2026 ബഡ്ജറ്റ് അവതരിപ്പിച്ചു

Mar 25, 2025 - 18:52
 0
അടിസ്ഥാന സൗകര്യം,ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക മേഖലയക്ക് ഊന്നൽ നൽകി കുമളി ഗ്രാമ പഞ്ചായത്ത് 2025 - 2026 ബഡ്ജറ്റ് അവതരിപ്പിച്ചു
This is the title of the web page

കുമളി ഗ്രാമ പഞ്ചായത്തിലെ 2025- 26 വർഷത്തെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. 59 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതും ,3 കോടി 87 ലക്ഷംരൂപ മിച്ചം വരുന്നതും, 57 കോടി രൂപ ചിലവ് വരുന്നതുമായ ബഡ്ജറ്റാണ് പഞ്ചായത്ത് ഭരണസമിതി അവതരിപ്പിച്ചത് .കുമളി പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് കെ.എം സിദ്ദിഖ് ബജറ്റ് അവതരിപ്പിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അടിസ്ഥാന സൗകര്യം, കാർഷിക മേഖല, ആരോഗ്യമേഖല, വിദ്യാഭ്യാസം, ടൂറിസം, റോഡ് ഗതാഗതം കുടിവെള്ളം, പാർപ്പിടം മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയതായി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം.സിദ്ദിഖ് പറഞ്ഞു.കുമളി പഞ്ചായത്തിൽ ടൂറിസം വികസനത്തിന് മാത്രമായി അഞ്ചരക്കോടി രൂപ മാറ്റിവെച്ചും, ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും പുത്തൻ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ഉച്ചക്ക് ശേഷം ബഡ്ജറ്റിൽ മേലുള്ള ചർച്ചകൾ നടന്നു. ആശ പ്രവർത്തകർ, വയോജനങ്ങൾ, അംഗപരിമിതർ , മാനസിക വെല്ലുവിളിൽ നേരിടുനവർ, വീട് മെയിൻ്റെനൻസ്, തുടങ്ങിയ മേഖലകൾ .വേണ്ടത്ര ഫണ്ട് മാറ്റിവെച്ചിട്ടില്ലന്നും ബഡ്ജറ്റ് പുന:പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.കുമളി പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ പഞ്ചായത്തംഗങ്ങൾ  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .

What's Your Reaction?

like

dislike

love

funny

angry

sad

wow