ബലാഗ്രാം ജവഹർലാൽ നെഹ്‌റു ഇൻസ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഫോറൻസിക് സയൻസ് ലാബിൻ്റെയും, അഡ്വാൻസ്ഡ് ഫോറൻസിക് കിറ്റുകളുടെയും ഉദ്ഘാടനം നടന്നു

ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെയും, തെളിവ് ശേഖരണത്തിൻ്റെയും പഠന ശാഖയായ ബി എസ് സി ഫോറൻസിക് സയൻസ് (ഓണേഴ്സ്) കേരളത്തിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ആദ്യമായിട്ട് ആണ് ജവഹർലാൽ നെഹ്റു കോളജിൽ ഉള്ളത്. കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. മേജർ. ജോണിക്കുട്ടി ജെ ഒഴുകയിൽ അധ്യക്ഷനായ യോഗത്തിൽ, കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അസിസ്റ്റൻ്റ് സർജൻ & ഫോറൻസിക് സർജൻ ഡോ. പ്രശാന്ത് വി കെ ഫോറൻസിക് ലാബും, അഡ്വാൻസ്ഡ് ഫോറൻസിക് കിറ്റുകളും ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന യോഗത്തിൽ ഈ കാലഘട്ടത്തിൽ രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെ തെളിവ് ശേഖരണത്തിനും, വിശകലനത്തിനും ഫോറൻസിക് സയൻസ് അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. കമ്പമേട്ടു പോലീസ് സ്റ്റേഷനിലെ ASI ബിന്ദു ആശംസ, ജനറൽ മാനേജർ അശോകൻ എ പി, എച്ച് ആർ മാനേജർ. സുമി മോഹനൻ, വൈസ് പ്രിൻസിപ്പാൾ അജിത് എൻ എസ്,IQAC കോ-ഓർഡിനേറ്റർ നിതിൻ തോമസ്, ഫോറൻസിക് വിഭാഗം അധ്യാപകൻ എബി കെ എസ്, PRO സൈജു ജെയിംസ് എന്നിവർ ചടങ്ങിൽ നേതൃത്വം നൽകി.