എഴുകുംവയൽ കുരിശുമലയിൽ ക്രൂശിതരൂപം ദർശിക്കാൻ ആയിരങ്ങൾ; എഴുകും വയൽ കുരിശുമല ഭക്തി സാന്ദ്രം

ഹൈറേഞ്ചിലെ മലയാറ്റൂർ എന്നറിയപ്പെടുന്നതും ഇടുക്കി രൂപയുടെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രവുമായ എഴു കും വയൽ കുരിശുമല കയറുന്നതിനും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപം ദർശിക്കുന്നതിനും ആയിരങ്ങളാണ് ഇന്ന് കുരിശുമലയിൽ എത്തിയത്. നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്ന് നേരം പുലരുന്നതിനു മുമ്പ് തന്നെ വിശ്വാസികൾ കുരിശുമലയിലേക്ക് എത്തിത്തുടങ്ങി.
തീർത്ഥാടകരുടെ തിരക്ക് വൈകിയും തുടരുകയാണ്. ഇന്ന് രാവിലെ 9 30ന് മലയാളിവാരത്ത് നിന്നും കുരിശിന്റെ വഴി ആരംഭിച്ചപ്പോൾ തന്നെ നൂറുകണക്കിന് ആളുകൾ പീഡാനുഭവ യാത്രയിൽ പങ്കെടുക്കാൻ അണിചേർന്നിരുന്നു. ഇന്ന് സമീപരൂപതുകളിൽ നിന്നും വിവിധ ഇടവകകളിൽ നിന്നും വിശ്വാസികൾ കുരിശുമലയിലെത്തിയിരുന്നു കുരിശുമലയിൽ എത്തിയ മുഴുവൻ തീർത്ഥാടകർക്കും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപവും വിശുദ്ധ നാടുകളിലെ തിരു കല്ലറയുടെ രൂപത്തിൽ കുരിശുമലയിൽ നിർമ്മിച്ചിരിക്കുന്ന തിരുക്കല്ലറയും കേരളത്തിൽ ആദ്യമായി തന്നെ നിർമ്മിച്ച മിസേറിയ രൂപവും സന്ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ക്രമീകരിച്ചിരുന്നു.
കുരിശുമല ചവിട്ടിയ മുഴുവൻ ഭക്തജനങ്ങൾക്കും നേർച്ച കഞ്ഞിയും സജ്ജമാക്കിയിരുന്നു. തീർത്ഥാടകരുടെ ആവശ്യം കണക്കിലെടുത്ത് രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങൾ കുരിശുമലയിൽ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി അറിയിച്ച് വൈദികരുടെ നേതൃത്വത്തിൽ കുരിശുമലയിലെത്തുന്ന വിശ്വാസികൾക്ക് ദിവ്യബലിയിൽ പങ്കെടുക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.
ഇന്ന് കുരിശുമലയിൽ നടന്ന തിരക്കർമ്മങ്ങൾക്ക് ഫാദർ ജെയിൻ കണിയോടിക്കൽ ഫാദർ ജോൺ ചേനംചിറ എന്നിവർ മുഖ്യ കാർമികരായിരുന്നു. ഏപ്രിൽ 11 നാല്പതാം വെള്ളിയാഴ്ച ഇടുക്കി രൂപത കുരിശുമല തീർത്ഥാടനത്തിന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നിൽ നേതൃത്വം നൽകും.
എഴു കും വയൽ കുരിശുമലയിലെ നോമ്പുകാല തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനും പ്രാർത്ഥിച്ചു ദൈവാനുഗ്രഹങ്ങൾ നേടുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി തീർത്ഥാടക ദേവാലയ ഡയറക്ടർ ഫാദർ തോമസ് വട്ടമല അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ലിബിൻ വള്ളിയാം തടം എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ജോണി പുതിയ പറമ്പിൽ 944 75218 27 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.