മൂന്നു കുരുന്നുകൾക്കായി രക്തമൂലകോശ ദാദാക്കളുടെ രജിസ്ട്രേഷൻ ക്യാമ്പുമായി ഐ.ടി.ഐ എൻ.എസ്.എസ് യൂണിറ്റ്

കട്ടപ്പന: ഗവ: ഐ.ടി.ഐ നാഷണൽ സർവീസ് സ്കീം 110 ന്റെ നേതൃത്വത്തിൽ ജനിതക രക്ത രോഗമായ ബീറ്റാ തലസീമിയ മേജർ എന്ന രോഗം മൂലം ജനനം മുതൽ ബുദ്ധിമുട്ടുന്ന ചങ്ങനാശേരി മുബാറക്കിന്റെയും സൈബുന്നിസയുടെയും മക്കളായ അഹമ്മദ് ഫൈസി (12), ഫൈഹ മെഹ്റിൻ (11), അഹമ്മദ് ഫൈസ് (7) എന്നിവർകയി ബെംഗളൂരൂ ഡി.കെ.എം.എസ് ഫൗണ്ടേഷൻ ഇന്ത്യ എന്ന സംഘടന സഹകരണത്താൽ ഐ.ടി.ഐ യിൽ രക്തമൂലകോശ ദാതാക്കൾക്കായി രെജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.
ഇരുന്നൂറിൽ പരം ദാദാക്കളുടെ കവിളിൽനിന്നാണ് കോശത്തിന്റെ സാമ്പിൾ ശേഖരിച്ചത്. മൂലകോശ ദാതാക്കളുടെ സഹായമുണ്ടെങ്കിൽ മാത്രമേ കുരുന്നുകളുടെ ചികിത്സ ഇനി മുന്നോട്ടുപോകൂ എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഗവ ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ ജോൺസൺ കെ എം ൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് പ്രോഗ്രാം ഓഫീസർ സാദിക്ക് എ സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പാൾ അനില എം.കെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
തുടർന്ന് ഡി കെ എം എസ് ഫൗണ്ടേഷനിലെ അസോസിയേറ്റ് റോബിത്ത് വർഗീസ്, അസിസ്റ്റൻറ് മാനേജർ അപർണ ഘോഷ് എന്നിവർ രക്തമൂലകോശ ദാദാക്കൾക്കുള്ള ക്ലാസിന് നേതൃത്വം നൽകി. അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ നിഷാദ് ഹമീദ്, ശ്രീജ ദിവാകരൻ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ചന്ദ്രൻ പി.സി തുടങ്ങിയവർ സംസാരിച്ചു.എൻഎസ്.എസ് വോളണ്ടിയേഴ്സ് ക്യാമ്പിന് നേതൃത്വം നൽകി.